Nicéphore Niépce Foundation

ജോസഫ് നീസ്ഫർ നീപ്സ് ജന്മവാർഷിക സമ്മേളനം

ജോസഫ് നീസ്സർ നീപ്‌സ് ഫൗണ്ടേഷൻ സംഘടിപ്പിച്ച നീപ്‌സിന്റെ 261-ാം ജന്മവാർഷിക സമ്മേളനം എം.എസ്. അരുൺകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.
മാവേലിക്കര:  ഫോട്ടോഗ്രഫിയുടെ ഉപജ്ഞാതാവെന്നറിയപ്പെടുന്ന ജോസഫ് നീസ്ഫർ നീപ്‌സിൻ്റെ 261-ാം ജന്മവാർഷികം ജോസഫ് നീ സ്പർ നീപ്‌സ് ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ മാവേലിക്കരയിൽ ആചരിച്ചു. എം.എസ്. അരുൺകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ മുരളീധരൻ തഴക്കര അധ്യക്ഷനായി. ഫൗണ്ടേഷൻ ചെയർമാൻ സജി എണ്ണയ്ക്കനാട് ഫോട്ടോഗ്രഫി ചരിത്രസംഗ്രഹം അവത രിപ്പിച്ചു. ബിനു തങ്കച്ചൻ, കെ. മധുസൂദനൻ, യു.ആർ. മനു, പ്രൊഫ. വി.ഐ. ജോൺസൺ, അനിൽ അനന്തപുരി, ടി.എൽ. ജോൺ, കെ .ആർ. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.