ഫോട്ടോഗ്രാഫർ ടി.എസ്. ലാലിന് പ്രണാമം

ഫോട്ടോഗ്രാഫർ ടി.എസ്. ലാലിന് പ്രണാമം, മ്യൂസിയം ഓഡിറ്റോറിയത്തിൽ പ്രകൃതി- വന്യജീവി ഫോട്ടോ പ്രദർശനം തിരുവനന്തപുരം: പ്രശസ്ത ഫോട്ടോഗ്രാഫർ ടി.എസ്. ലാലിന്റെ സ്മരണാർത്ഥം പ്രകൃതി-വന്യജീവി ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു. ഫോട്ടോഗ്രാഫിയുടെ പിതാവായ ജോസഫ് നീസ്ഫർ നീപ്‌സിന്റെ പേരിൽ മാവേലിക്കരയിൽ ആരംഭിച്ച ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലായിരുന്നു പ്രദർശനം സംഘടിപ്പിച്ചത്. മ്യൂസിയം ഓഡിറ്റോറിയത്തിൽ നടന്ന ഫോട്ടോ പ്രദർശനം ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായി. ടി.എസ്. ലാലിന്റെ പ്രിയശിഷ്യനും പ്രശസ്ത റിയലിസ്റ്റിക് ആർട്ടിസ്റ്റുമായ ടി.എൽ. ജോണിന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ ശിഷ്യർ സമർപ്പിക്കുന്ന ഒരു ‘അനുസ്മരണ പ്രണാമം’ കൂടിയായിരുന്നു ഈ പ്രദർശനം. കോ-ഓപ്പറേറ്റീവ് ട്രെയിനിങ് സെന്റർ പ്രിൻസിപ്പൽ അനിൽകുമാർ പ്രദർശനം ഉദ്ഘാടനം ചെയ്തു. യൂണിവേഴ്സിറ്റി മുൻ ഫോട്ടോഗ്രാഫർകൂടിയായ ടി.എൽ. ജോൺ, വന്യജീവി ഫോട്ടോഗ്രാഫർ ബിജു കാരക്കോണം, ജോസഫ് നീസ്ഫർ നീപ്സ് ഫൗണ്ടേഷൻ സ്ഥാപകൻ സജി എണ്ണക്കാട്, സിനിമ ഛായാഗ്രാഹകൻ വിൻസി ലോപ്പസ്, ജോൺ ബെന്നറ്റ്, ദീപു എന്നിവർ പകർത്തിയ അപൂർവ്വമായ പ്രകൃതി-വന്യജീവി ചിത്രങ്ങളായിരുന്നു പ്രദർശനത്തിലുണ്ടായിരുന്നത്.
ജോസഫ് നീസ്ഫർ നീപ്സ് ജന്മവാർഷിക സമ്മേളനം

ജോസഫ് നീസ്ഫർ നീപ്സ് ജന്മവാർഷിക സമ്മേളനം ജോസഫ് നീസ്സർ നീപ്‌സ് ഫൗണ്ടേഷൻ സംഘടിപ്പിച്ച നീപ്‌സിന്റെ 261-ാം ജന്മവാർഷിക സമ്മേളനം എം.എസ്. അരുൺകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു. മാവേലിക്കര: ഫോട്ടോഗ്രഫിയുടെ ഉപജ്ഞാതാവെന്നറിയപ്പെടുന്ന ജോസഫ് നീസ്ഫർ നീപ്‌സിൻ്റെ 261-ാം ജന്മവാർഷികം ജോസഫ് നീ സ്പർ നീപ്‌സ് ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ മാവേലിക്കരയിൽ ആചരിച്ചു. എം.എസ്. അരുൺകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ മുരളീധരൻ തഴക്കര അധ്യക്ഷനായി. ഫൗണ്ടേഷൻ ചെയർമാൻ സജി എണ്ണയ്ക്കനാട് ഫോട്ടോഗ്രഫി ചരിത്രസംഗ്രഹം അവത രിപ്പിച്ചു. ബിനു തങ്കച്ചൻ, കെ. മധുസൂദനൻ, യു.ആർ. മനു, പ്രൊഫ. വി.ഐ. ജോൺസൺ, അനിൽ അനന്തപുരി, ടി.എൽ. ജോൺ, കെ .ആർ. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
കാഴ്ചയുടെ വിരുന്നൊരുക്കി തലസ്ഥാനത്ത് വേറിട്ടൊരു ഫോട്ടോപ്രദർശനം

കാഴ്ചയുടെ വിരുന്നൊരുക്കി തലസ്ഥാനത്ത് വേറിട്ടൊരു ഫോട്ടോപ്രദർശനം തിരുവനന്തപുരം: ഫോട്ടോഗ്രാഫിയുടെ ഉപജ്ഞാതാവ് ജോസഫ് നീസ്ഫർ നീപ്സിന്‍റെ 261-ാമത് ജന്മവാർഷിക ദിനത്തോടനുബന്ധിച്ച് ജോസഫ് നീസ്ഫർ നീപ്സ് ഫൗണ്ടേഷൻ, തിരുവനന്തപുരം മ്യൂസിയം ഓഡിറ്റോറിയത്തിൽ, ഫോട്ടോപ്രദർശനവും രാജ്യാന്തര ഫോട്ടോഗ്രാഫർ ടി.എസ്.ലാൽ അനുസ്‌മരണവും നടത്തി. 2026 മാർച്ച് 10 ചെവ്വാഴ്ച വൈകിട്ട് നാലിന് ഫോട്ടോപ്രദർശനം പ്രശസ്ത നടനും സാഹിത്യകാരനുമായ അനിൽകുമാർ മണിമംഗലത്ത് നിർവഹിച്ചു. ഫൗണ്ടേഷൻ ചെയർമാൻ സജി എണ്ണയ്ക്കാടിന്‍റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രശസ്ത ഫോട്ടോഗ്രാഫറും ചിത്രകാരനുമായ ടി.എൽ.ജോൺ, ടി.എസ്.ലാലിനെ അനുസ്‌മരിച്ച് പ്രഭാഷണം നടത്തി. യോഗത്തിൽ ഫൗണ്ടേഷൻ മാനേജർ കെ. ആർ.രാധാകൃഷ്ണൻ, ബിജു കാരക്കോണം, വിൻസി ലോപസ്, ജോൺ ബെന്നറ്റ് എന്നിവർ പ്രസംഗിച്ചു.പ്രകൃതി, വന്യജീവി ഫോട്ടോപ്രദർശനത്തിൽ ആഫ്രിക്കയിലെ മസായി മാര വന്യജീവി ചിത്രങ്ങൾ, ഗീർ വനത്തിലെ കാണാക്കാഴ്ചകൾ, പശ്ചിമഘത്തിന്‍റെ മനോഹാരിത, നേപ്പാൾ ഇന്ത്യൻ അതിർത്തിയിലെ നിത്യജീവിതകാഴ്ചകൾ, കാശ്‌മീർ താഴ്വരയുടെ മഞ്ഞിൽ കുളിച്ച ചിത്രങ്ങൾ എന്നിവ നിറഞ്ഞു നിൽക്കുന്നു. ടി.എസ്. ലാലിന്‍റെ അനുസ്‌മരണാർത്ഥം അദ്ദേഹത്തിന്‍റെ ലഭ്യമായ ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രങ്ങളും അദ്ദേഹത്തിന് ലഭിച്ച രാജ്യാന്തര മെഡലുകളുടെ ചിത്രങ്ങളും പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്. ഫോട്ടോപ്രദർശനത്തിൽ ടി. എൽ. ജോൺ, സജി എണ്ണയ്ക്കാട്, ബിജു കാരക്കോണം, വിൻസി ലോപ്പസ്, ജോൺ ബെന്നറ്റ്, ദീപു വർഗ്ഗീസ് എന്നിവരുടെ ഇരുന്നൂറോളം ഫോട്ടോഗ്രാഫുകളാണ് ഒരുക്കിയിട്ടുള്ളത്. ജോൺ ബെന്നറ്റ് സംവിധാനം ചെയ്ത് വിൻസി ലോപ്പസ് ഛായാഗ്രഹണവും ബിജു കാരക്കോണം ചിത്രസംയോജനവും, ദീപു സാങ്കേതിക സഹായവും നൽകി നിർമിച്ച കാലാവസ്ഥ വ്യതിയാനത്തെ അടിസ്ഥാന പ്രമേയമാക്കി കേരളത്തീരത്തെ മനുഷ്യരുടെ ജീവിതത്തിലേക്ക് ആഴത്തിൽ കടന്നു ചെല്ലുന്ന ‘Crashing Waves’ എന്ന ഡോക്യുമെന്‍ററിയുടെ പ്രദർശനവും നടത്തി. ഫോട്ടോ പ്രദർശനം 12ന് വൈകുന്നേരം 7ന് സമാപിക്കും. പൊതുജന താല്പര്യാർത്ഥം ‘Crashing Waves’ 12 വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് വീണ്ടും പ്രദർശിപ്പിക്കും.
Photography Exhibition

JOSEPH NICÉPHORE NIÉPCE FOUNDATION Proudly Presents PHOTOGRAPHY EXHIBITION Where light becomes memory and moments turn into timeless art… In honour of the visionary who first captured light and gifted the world the miracle of photography — Joseph Nicéphore Niépce, the Father of Photography. Through the silent language of images, this exhibition celebrates the beauty, history, and artistic soul of photography. Museum Auditorium Thiruvananthapuram March 10 – 12, 2026 10:00 AM – 7:00 PM (Daily) Step into a world where light writes history and photographs whisper stories. Open to the Public All Are Welcome