Skip to main content

Nicéphore Niépce Foundation

ഫോട്ടോഗ്രാഫർ ടി.എസ്. ലാലിന് പ്രണാമം, മ്യൂസിയം ഓഡിറ്റോറിയത്തിൽ പ്രകൃതി- വന്യജീവി ഫോട്ടോ പ്രദർശനം

തിരുവനന്തപുരം: പ്രശസ്ത ഫോട്ടോഗ്രാഫർ ടി.എസ്. ലാലിന്റെ സ്മരണാർത്ഥം പ്രകൃതി-വന്യജീവി ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു. ഫോട്ടോഗ്രാഫിയുടെ പിതാവായ ജോസഫ് നീസ്ഫർ നീപ്‌സിന്റെ പേരിൽ മാവേലിക്കരയിൽ ആരംഭിച്ച ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലായിരുന്നു പ്രദർശനം സംഘടിപ്പിച്ചത്. മ്യൂസിയം ഓഡിറ്റോറിയത്തിൽ നടന്ന ഫോട്ടോ പ്രദർശനം ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായി.

ടി.എസ്. ലാലിന്റെ പ്രിയശിഷ്യനും പ്രശസ്ത റിയലിസ്റ്റിക് ആർട്ടിസ്റ്റുമായ ടി.എൽ. ജോണിന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ ശിഷ്യർ സമർപ്പിക്കുന്ന ഒരു ‘അനുസ്മരണ പ്രണാമം’ കൂടിയായിരുന്നു ഈ പ്രദർശനം. കോ-ഓപ്പറേറ്റീവ് ട്രെയിനിങ് സെന്റർ പ്രിൻസിപ്പൽ അനിൽകുമാർ പ്രദർശനം ഉദ്ഘാടനം ചെയ്തു.

യൂണിവേഴ്സിറ്റി മുൻ ഫോട്ടോഗ്രാഫർകൂടിയായ ടി.എൽ. ജോൺ, വന്യജീവി ഫോട്ടോഗ്രാഫർ ബിജു കാരക്കോണം, ജോസഫ് നീസ്ഫർ നീപ്‌സ് ഫൗണ്ടേഷൻ സ്ഥാപകൻ സജി എണ്ണക്കാട്, സിനിമ ഛായാഗ്രാഹകൻ വിൻസി ലോപ്പസ്, ജോൺ ബെന്നറ്റ്, ദീപു എന്നിവർ പകർത്തിയ അപൂർവ്വമായ പ്രകൃതി-വന്യജീവി ചിത്രങ്ങളായിരുന്നു പ്രദർശനത്തിലുണ്ടായിരുന്നത്.